സീയെല്ലെസ്‌ ബുക്സ്‌,തളിപ്പറമ്പ


സ്വാഗതം......!!
അക്ഷരങ്ങളെ സ്നേഹിക്കുകയും,ആദരിക്കുകയും,അംഗീകരിക്കുകയുംചെയ്യുന്ന ഏവരേയും സീയെല്ലെസ്‌ബുക്സിലേയ്ക്‌ സ്നേഹപൂര്‍വ്വം സ്വാഗതംചെയ്യുന്നു. .....


തികച്ചും സുതാര്യവും നിഷ്പക്ഷവുമായ ഒരുകുഞ്ഞു സംരംഭമാണിത്‌.സീയെല്ലെസ്ബുക്സിന്റെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥമായി സഹകരിക്കുകയും അതിന്റെ വിജയത്തിനു വേണ്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്യുക എന്നതല്ലാതെ ഇതില്‍ അംഗങ്ങളാകുവാന്‍ മറ്റു വ്യവസ്ഥകളൊന്നുമില്ല.


താല്‍പര്യമുള്ള ആര്‍ക്കും ഈ കൂട്ടായ്മയില്‍ പങ്കുചേരാം.
എഴുതുവാന്‍ കഴിവുള്ളവരുടെ രചനകള്‍ പുസ്തകമാക്കാനുള്ള സൗകര്യം സീയെല്ലെസ്‌ ബുക്സ്‌ ചെയ്തു തരും സൗജന്യ നിരക്കില്‍ ഇതിലെ അംഗങ്ങള്‍ക്ക്‌ പുസ്തകം എത്തിച്ചു കൊടുത്തും,
പുസ്തകശാലകള്‍, മറ്റുമാര്‍ഗ്ഗങ്ങള്‍ഇവയുടെ സഹകരണം ലഭ്യമാക്കിയും വിതരണവും സാദ്ധ്യമാക്കുന്നതാണ്‌.സീയെല്ലെസ്ബുക്സിന്റെ ഈ എളിയ സംരംഭത്തില്‍ ഏവരുടേയും നിസ്വാര്‍ഥ സാന്നിദ്ധ്യം സ്നേഹപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു.
ലോകത്തിന്റെ ഏതു കോണിലായാലും ഗൃഹാതുരത്വം അനുഭവിക്കുന്ന മലയാളികളുടെ മനസ്സിന്‌ സാന്ത്വനമാകാന്‍ സിയെല്ലെസ്‌ ബുക്സ്‌ സദാസന്നദ്ധരാണ്‌.
ഒരിക്കല്‍ക്കൂടിസ്വാഗതം ആശംസിച്ചുകൊണ്ട്‌,
വിശ്വസ്തതയോടെ

പ്രസാധകര്‍

Sunday, November 13, 2016

CLSപുസ്തകങ്ങള്‍ നൂറും കടന്ന്

   


110 സ്പന്ദനങ്ങൾ-മനോജ് കുന്നുവിള 
109  ജല്പനങ്ങൾ-സരോവർ രാധാകൃഷ്ണൻ
108  ജനിമൃതികൾ-രാജമോഹനൻ പള്ളിച്ചൽ
107 കള്ളന്റെ മകൻ .അഷറഫ് കരുവാരകുണ്ട്.
106  മത്തിച്ചൂര് -സിമ്മി കുറ്റിക്കാട്ട് 
105  ജീവിതപ്പാതയിലെ പേരില്ല വരികൾ-സജീഷ് അമ്പലവയലിൽ  
104  മേഘച്ചെരിവിലെ ഓർമ്മപ്പൂക്കൾ -സയീദ് ഹമദാനി 
103 ജന്മങ്ങൾ (നോവൽ)   മങ്കിടി ജേക്കബ്

 102 കുളച്ചിൽ ഇതിഹാസം
 

101  ഞാ വൈദേഹി

 100 മൗനസ്‌ഫോടനങ്ങൾ 

 106 കവിതകളുടെ സമാഹാരം
വില 150 രൂപ
 

99 കഥാമിനാരങ്ങൾ 

64 കഥകളുടെ  സമാഹാരം
പേജ്  272
വില   250 രൂപ
98 വെയിൽമറയിട്ടജാലകം(അച്ചടിയിൽ)

97 ർമ്മപ്പത്തായങ്ങൾ(അച്ചടിയിൽ)
 
96 പകലറുതി (അച്ചടിയിൽ)
95 ജോങ്കി(അച്ചടിയിൽ)
94  സായാഹ്നം
 

93 യാത്ര                                                                    
92  ഈ വെയിലും കടന്ന് 

91 മാലേയം51കവിതക

90   സ്ത്രീലിംഗമുള്ള തെരുവ് - രാജേഷ് ശിവ.
കുറിക്കുകൊള്ളുന്ന വാക്കുകൾ ...സമൂഹമനസ്സാക്ഷിയെ തൊട്ടുണർത്തുന്ന, ആവേശഭരിതമാക്കുന്ന കരുത്തുറ്റ രചന ...ഇതാണ് കവിത എന്ന് ഉറക്കെപ്പറയിപ്പിക്കുന്ന കാവ്യകൃതി. ഇനിയില്ല തുടർരചന എന്ന കവിയുടെ തീരുമാനം വായനക്കാരുടെ പ്രതികരണങ്ങൾ പൊളിച്ചടുക്കട്ടെ . കവിതകളിൽ മാത്രമല്ല കവർ പേജിലും രാജേഷ് ശിവയുടെ കൈയൊപ്പ് പതിഞ്ഞിരിക്കുന്നു..

നവംബറിന്റെ സന്തോഷങ്ങൾ .4
പുണ്യ വിശ്വൻ (പു വി)

ഒരു പുതിയ എഴുത്തുകാരിയെ അഭിമാനപൂർവം പരിചയപ്പെടുത്തുന്നു. കൂടുതൽ പറയുന്നില്ല. കാണുക. അറിയുക ഉൾക്കൊള്ളുക..തീർച്ചയായും ഇത് വേറിട്ടൊരനുഭവം ആയിരിക്കും.
89   Remnants of Silly Experiences-
By Puvi
REVIEW Arun Kunjunny
Arun Kunjunny
Cover Rajeevan P
Published by: CLS Books,
Taliparamba,
Kannur District,
Kerala
Mob 0974720342088   നവംബറിന്റെ സന്തോഷങ്ങൾ 3 -അതിരുകൾക്കുമപ്പുറം
തോമസ് റ്റി അലക്സ് .കേട്ടിട്ടില്ലേ...?എന്നാൽ ഇനി കേട്ടുകൊണ്ടേ ഇരിക്കേണ്ട പേരാണ്. സിനിമ ഇഷ്ടപ്പെടുന്നവർ ഈ പുതിയ തിരക്കഥ കൃത്തിനെ പരിചയപ്പെട്ടോളൂ. നൂറിന്റെ നിറവിലെത്തിയ സീയെല്ലെസിന്റെ ആദ്യത്തെ തിരക്കഥയാണ് അതിരുകൾക്കുമപ്പുറം . വായനയോടൊപ്പം ഒരു സിനിമകാണുന്ന അനുഭൂതി പകർന്നു നല്കുന്ന രചന.പുത്തൻ തിരക്കഥാകൃത്തുക്കളെ തേടുന്നവർക്ക് നല്ലൊരു കണ്ടെത്തലാകും തോമസ് റ്റി അലക്സ്.ആശംസകളോടെ ;സ്നേഹപൂർവ്വം

87 നവംബറിന്റെ സന്തോഷങ്ങൾ .2 
"രാമായ്ക്കും യാനങ്ങൾ"
രാമായണത്തിനൊരു തിലകക്കുറിയുമായി നിങ്ങൾക്ക് മുന്നിലേയ്ക്ക് വരുന്നു. "രാ മായ്ക്കും യാനങ്ങൾ"ഫേസ് ബുക്കിലെ അഭിരാമം ഗ്രൂപ്പിൽ കർക്കടകമാസത്തിലെ ഓരോ ദിവസങ്ങളെയും കാത്തിരിപ്പിന്റേതാക്കി മാറ്റിയ ഈ ഈ കൃതി വെറും വായനക്കല്ല പഠനസാധ്യതകൂടിയുള്ള താണ്. വിജു നമ്പ്യാർ എന്ന അതുല്യപ്രതിഭയുടെ തൂലികയിൽ പിറന്ന ഈ അക്ഷരങ്ങളുടെ പ്രകാശം ഓരോ വായനക്കാരനിലും പുതുപ്രതീക്ഷയും ആത്മവിശ്വസവും പകരും. രാമായണകഥകൾ ഏവർക്കും സുപരിചിതമാണ്.പക്ഷേ അറിഞ്ഞതിനേക്കാൾ എത്രയോ അധികമാണ് നമ്മൾ അറിയാതിരുന്നതെന്ന് നമ്മെ അമ്പരപ്പിക്കുന്ന ഈ കൃതി ഏതൊരു വീട്ടിലും ഉണ്ടാകേണ്ടതും, വരും തലമുറയ്ക്ക് കൂടി കരുതിവെയ്ക്കേണ്ടതുമായ ഏറ്റവും വലിയ ഒരു സമ്പാദ്യമാണ്. കൈതപ്രത്തിന്റെ അവതാരികയും അനുഗ്രഹവും മറ്റ് ഒട്ടേറെ വ്യക്തികളുടെ ആശംസകളും -അലിഫ്‌ ഷായുടെ കവർ ഡിസൈനും ഈ "രാമായ്‌ക്കും യാനങ്ങ"ളുടെ ശോഭ വർദ്ധിപ്പിക്കുന്നു.വിഷരഹിത പച്ചക്കറികൾ ടെറസ്സിൽ കൃഷിചെയ്യാൻ ഉള്ള പാഠങ്ങൾ പറഞ്ഞു തന്ന കെ എസ് മിനിയെ അറിയില്ലേ...
(ടെറസ്സിലെ കൃഷിപാഠങ്ങൾ -കെ എസ് മിനി )
രുചികരമായ പച്ചക്കറിയൊക്കെ കൂട്ടി മൃഷ്ടാന്നം ഭുജിച്ച് വെറുതെ മസിലും പിടിച്ചിരിക്കുകയാണോ...? എന്നാലേ ഓർത്തോർത്തു ചിരിക്കാൻ വേണ്ടുന്ന ഒരു കൊട്ട കഥാവിഭവങ്ങളുമായി ഇതാ എത്തി
സീയെല്ലെസിന്റെ പുതിയ പുസ്തകം ...
ശ്രീമതി കെ എസ് മിനിയുടെ
അതീവരസകരങ്ങളായ 51 ഹാസ്യ കഥകളുടെ സമാഹാരം
86 "മിനിനർമകഥകൾ"
 Image may contain: 1 person , text85 രണ്ടാംപതിപ്പ് 

മുത്ത് : മനോഹരമായ ആഖ്യാനം. സത്യം പറയാം.. ലീല ടീച്ചറില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ നല്ല കൈയടക്കം. നിലവാരമുള്ള എഴുത്ത്. ബാലസാഹിത്യം എന്ന് എവിടെയോ ടീച്ചര്‍ മെന്‍ഷന്‍ ചെയ്ത് കേട്ടു എങ്കില്‍ പോലും ഒരു നല്ല നോവല്‍ കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി പറയുന്നു എന്നാണ് തോന്നിയത്. നല്ല വായന നല്‍കിയതിന് ലീല ടീച്ചര്‍ക്ക് നന്ദി.(മനോരാജ് കെ )


ഒക്ടോബർ മാസം പരിശുദ്ധ കന്യാമറിയത്തിന്റെ മാസമാണ്. മാനവരക്ഷയ്ക്കു സ്വന്തം പുത്രനെമാത്രമല്ല, ശാന്തിയും സമാധാനവും ജീവിതവിജയവും നേടാൻ ഉതകുന്ന ജപമാലയും നല്കിയ ആ അമ്മയെ, മനസ്സ് നിറഞ്ഞു പ്രാർത്ഥിക്കുന്ന ഈ മാസത്തിൽ സീയെല്ലെസ്ബുക്സിന്റെ ഏറ്റവും പുതിയ പുസ്തകം വായനക്കാർക്കായി നല്കുന്നതിൽ ഞങ്ങൾക്ക് ചാരിതാർഥ്യമുണ്ട്. അതെ, " ക്രിസൺ ചിലമ്പിക്കുന്നേൽ" രചിച്ച "കുരിശിൻ ചുവട്ടിലെ അമ്മ" എന്ന ആത്മീയ കൃതിയുടെ പ്രകാശനം 2016 ഒക്ടോബർ 4നു വൈകുന്നേരം 5 മണിക്ക് കണ്ണൂർ ജില്ലയിലെ കരുണാപുരം സെന്റ് ജൂഡ് ദേവാലയത്തിനടുത്തുള്ള ആഡിറ്റോറിയത്തിൽ വെച്ച് പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ "റവ.ഡോ.ജിയോ പുളിക്കൽ" നിർവഹിക്കുന്നു. ഒട്ടനവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന പ്രസ്തുത ചടങ്ങിലേക്ക് ഏവരെയും ഹൃദയപൂർവം ക്ഷണിക്കുന്നു. സ്വാഗതം ചെയ്യുന്നു.
84  കുരിശിൻചുവട്ടിലെ അമ്മ (ആത്മീയലേഖനങ്ങൾ )
ക്രിസൺ ചിലമ്പിക്കുന്നേൽ
അവതാരിക: റവ .ഫാ. ജിയോ പുളിക്കൽ
കവർ: സുമേഷ് പെരളശ്ശേരി
പേജ് 64
വില 70രൂപ
പ്രസാധനം: സീയെല്ലെസ് ബുക്സ് തളിപ്പറമ്പ
ബക്രീദ് -ഓണം ആഘോഷങ്ങൾക്കു മാറ്റ് കൂട്ടാൻ സീയെല്ലെസ് ബുക്ക്സിന്റെ ഏറ്റവും പുതിയ പുസ്തകം ഞങ്ങൾ വായനക്കാർക്കായി സമർപ്പിക്കുന്നു.
83 ചുംബനത്തിലെ നീല മുദ്രകൾ ( കവിതകൾ )
അഭി വെളിയമ്പ്രയിൽ
അവതാരിക -പി എൽ ശ്രീധരൻ, പറക്കാട്
കവർ -സുമേഷ് പെരളശ്ശേരി
വില -100 രൂ .
പ്രസാധനം-സീയെല്ലെസ് ബുക്സ്, തളിപ്പറമ്പ


82  ഓർമ്മപ്പുസ്തകത്തിലെ ചില്ലറത്തുട്ടുകൾ
സീയെല്ലെസ് ബുക്സ് പരിചയപ്പെടുത്തുന്ന എഴുത്തുകാരി
ജുവൈരിയ സലാം.
ജീവിതം കടൽ പോലെ തിരമാലകൾ നിറഞ്ഞതാകയാൽ അനുഭവങ്ങൾക്കും ഓർമ്മകൾക്കും അതിന്റെ പ്രക്ഷുബ്ധതയുണ്ടാകും. എന്നാൽ ചെറിയ രീതിയിൽ കാറ്റും കോളുമായി ഒഴുകി നീങ്ങിക്കൊ ണ്ടി രിക്കുന്ന സ്വന്തം ജീവിതത്തിലെ കുഞ്ഞനുഭവങ്ങൾ അടുക്കളയിലെ തിരക്കിനിട യിലും കുറിച്ച് വെയ്ക്കാനും സമൂഹത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കാനും എതിർപ്പുകൾ അതിജീവിച്ച് പരിശ്രമം തുടരുന്ന ജുവൈരിയ സലാം, അലസതകൊണ്ടും അതിജീവനത്തിനുള്ള സാഹചര്യക്കുറവു കൊണ്ടും അകത്തളങ്ങളിൽ ഒതുങ്ങുന്ന അല്ലെങ്കിൽ ഒതുക്കപ്പെടുന്നവർക്ക് ഒരു പ്രചോദനമാണ്. ഓർമ്മപ്പുസ്തകത്തിലെ ചില്ലറത്തുട്ടുകൾ തീര്ച്ചയായും ഒരു നല്ല വായനാനുഭവം ആയിരിക്കും.
ഓർമ്മപ്പുസ്തകത്തിലെ ചില്ലറത്തുട്ടുകൾ (ഓർമ്മക്കുറിപ്പുകൾ)
ജുവൈരിയ സലാം
അവതാരിക: .നജീബ് മൂടാടി
കവർ :ശബ്ന സുമയ്യ
വില: 80 രൂപ
പ്രസാധനം :സീയെല്ലെസ് ബുക്സ്.സീയെല്ലെസിന്റെ ജൂൺ മഴപ്പെയ്ത്തിൽ ഇതാ ഒന്നു കൂടി
അജിമോൻ രാഘവന്റെ "അമ്മദൈവം"
ഒരു പ്രസാധകക്കുറിപ്പ്‌ തയ്യാറാക്കാൻ ഇതുവരെ എനിക്കു തടസ്സങ്ങൾ ഉണ്ടായിട്ടില്ല. ഉള്ളടക്കത്തിലൂടെ കടന്നു പോകുമ്പോൾ തന്നെ എന്തെഴുതണം എങ്ങനെയെഴുതണം എന്ന ഒരു രൂപരേഖ മനസ്സിൽ ഉരുത്തിരിഞ്ഞു വരും. പക്ഷേ അമ്മദൈവം എന്റെ മുന്നിൽ വലിയൊരു ചോദ്യ ചിഹ്നം ആയി നിന്നു. എഴുതാൻ തുടങ്ങുമ്പോളെല്ലാം അകാരണമായ ഒരു വിങ്ങൽ മനസ്സിനെ കുത്തി നോവിച്ചു. ആമുഖം കിട്ടിയപ്പോൾ ആണ് അതിന്റെ കാരണം എനിക്കു വ്യക്തമായത്. ഇതിലെ കവിതകൾ വെറും അക്ഷരങ്ങളുടെ കൂട്ടമല്ല, നൊന്തുപിടഞ്ഞ ഒരാത്മാവിന്റെ അടക്കാനാവാത്ത സംഘർഷങ്ങളുടെ ബഹിർസ്ഫുരണമാണ്. അമ്മ കൈതൊട്ടനുഗ്രഹിച്ച അക്ഷരസാന്ത്വനം. കൂടുതൽ പറയുന്നില്ല. അനുഭവിച്ചറിയുമ്പോഴാണ് ആത്മസംതൃപ്തി അതിന്റെ പൂർണ്ണനിറവിൽ ലഭിക്കുന്നത്. അജിമോൻ രാഘവൻ എന്ന കവി സാഹിത്യരംഗത്ത് തനതായ വ്യക്തിമുദ്രപതിപ്പിക്കും എന്നത് നിസ്സംശയമാണ്.
  81 അമ്മദൈവം (കവിതകൾ)
കവി: അജിമോൻ രാഘവൻ
അവതാരിക: ഡോ. കെ എസ് രവികുമാർ
കവർ: സുമേഷ് പെരളശ്ശേരി
വില: 60 രൂപ
പ്രസാധനം: സീയെല്ലെസ് ബുക്സ്, തളിപ്പറമ്പ
80 മഴനൂലുകൾ മനയുന്ന നോവ് ....
സീയെല്ലെസ് ബുക്സിനാൽ മെനയപ്പെട്ട, ഗിരീഷ് എന്ന ഗ്രാമീണന്റെ പ്രഥമകൃതി മഴനൂലുകൾ മനയുന്ന നോവ് ..സുഖമുള്ളൊരു നോവായി നിങ്ങളുടെ മുന്നിലെത്തുന്നു. ഒരു പ്രത്യേക ലക്‌ഷ്യം മുന്നിൽ കണ്ടാണ് ഈ പുസ്തകം പുറത്തിറക്കുന്നത്. ഇതിന്റെ എത്ര പതിപ്പുകൾ ഇറങ്ങിയാലും ഇതിൽ നിന്നുള്ള ലാഭം മുഴുവനായും ആർ സി സി ക്ക് കൊടുക്കുവാനാണ് ഗ്രാമീണന്റെ തീരുമാനം. ഈ സദ്ദുദ്ദേശ്യത്തിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് ചാരിതാർഥ്യമുണ്ട്. ലക്‌ഷ്യസാക്ഷാത്ക്കാരത്തിന്‌ ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുകയാണ്. ക്യാൻസർ എന്ന മാരകരോഗത്താൽ വേദനിക്കുന്ന ഒരാൾക്കെങ്കിലും ഒരുകൈ സഹായം...അണ്ണാൻകുഞ്ഞിനും തന്നാലായത്....!!
കൃതി: മഴനൂലുകൾ മനയുന്ന നോവ് ( കവിതകൾ )
കവി: ഗ്രാമീണൻ
അവതാരിക: അക്കിത്തം
ആസ്വാദനം: പ്രൊഫ.ശ്രീലകം വേണുഗോപാൽ
കവർ: ഇസ്ഹാഖ് വി പി
വില: 60 രൂപ
പ്രസാധനം : സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ·
· കുവൈറ്റിൽ നിന്നും ഒരു കഥാസമാഹാരം കൂ‍ടി, ഇപ്പൊഴും തുടരുന്ന ജൂൺ മഴപ്പെയ്ത്തിൽ ഒരു കുളിരനുഭവമായി സീയെല്ലെസ് ബുക്സ് സന്തോഷപൂർവം സമർപ്പിക്കുന്നു. “വെയിലേറ്റം” സാഹിത്യ രംഗത്തെ അപൂർവ രചനയായ "ഒട്ടകക്കൂത്തി"നും സംഘ രചിതാക്കളിൽ ഒരാളായ "അബ്ദുല്ലത്തീഫ് നീലേശ്വര" ത്തിന്റെ "കള്ളന്റെ സുവിശേഷങ്ങൾ" എന്ന കഥാസമാഹാരത്തിനും പിന്നാലെ സംഘ രചിതാക്കളിൽ ഉൾപ്പെടുന്ന സതീശൻ പയ്യന്നൂരിന്റെ വെയിലേറ്റം വായനക്കാർക്ക് ഒരു നവ്യാനുഭവം ആയിരിക്കും.
79 വെയിലേറ്റം-(കഥാസമാഹാരം)
രചന: സതീശൻ പയ്യന്നൂർ
അവതാരിക: ജവാഹർ കെ എഞ്ചിനീയർ
കവർ: പ്രകാശൻ പുത്തൂർ
വില 100 രൂപ
പ്രസാധനം : സീയെല്ലെസ് ബുക്സ് .


 
ജൂൺ മഴ, പെയ്ത്ത് തുടരുന്നു. സീയെല്ലെസ് ബുക്സ് ഒരുക്കിയ,സാഹിത്യ ത്തിലെ എണ്ണപ്പെട്ട പ്രവാസ രചനയിലെ അവഗണിക്കാൻ പറ്റാത്ത ഒരേടായ "ഒട്ടകക്കൂത്തി"നു പിന്നാലെ സംഘ രചിതാക്കളിൽ ഒരാളായ "അബ്ദുല്ലത്തീഫ് നീലേശ്വര" ത്തിന്റെ "കള്ളന്റെ സുവിശേഷങ്ങൾ" എന്ന കഥാസമാഹാരംകൂടി പ്രകാശനത്തിന് തയ്യാറായിരിക്കുന്നു.
78 കള്ളന്റെ സുവിശേഷങ്ങൾ (കഥാ സമാഹാരം )
രചന: അബ്ദുല്ലത്തീഫ് നീലേശ്വരം
അവതാരിക: പ്രേമൻ ഇല്ലത്ത്
കവർ: പ്രകാശൻ പുത്തൂർ
വില 80 രൂപ
പ്രസാധനം : സീയെല്ലെസ് ബുക്സ് .
77 
സീയെല്ലെസ് ബുക്സിന്റെ പുതിയ കവിതാ സമാഹാരം
78 കാവ്യാകാശത്തിലെ പറവകള്‍
പങ്കാളികള്‍
കുരീപ്പുഴ ശ്രീകുമാര്‍ ,
ശ്രീധരനുണ്ണി പി പി ,
നളിനകുമാരി ,
ആറ്റൂര്‍ സുരേഷ് ,
രിഷാ റഷീദ് ,
മാധവ് കെ വാസുദേവ് ,
ജോയ് വള്ളുവനാടന്‍,
ഷീബ എം ജോണ്‍,
പ്രിയ ഉദയന്‍,
ഫസല്‍ ബിനാലി,
ദീപാ നായര്‍,
ഷിജു തേവത്തില്‍,
ഗീതാകുമാരി,
രജിത എരുമത്തടത്തില്‍,
ലതിക പി നന്ദിപുലം,
വിജയകുമാര്‍ മിത്രാക്കമഠം,
അനി ഗോപിദാസ് ,
മിനി ജോണ്‍സണ്‍,
ഡോമിനിക് വര്‍ഗീസ്‌ ,
ശബരീനാഥ് ,
മായാ കിരണ്‍,
റഷീദ് പള്ളിക്കല്‍,
മഹേഷ്‌ വാണിയം പാറ,
പെരുമാതുറ ഔറംഗസീബ്,
ഷൈന്‍ കുമാര്‍ വെട്ടക്കല്‍,
ഷാജി തലോറ,
അഭി വെളിയംമ്പ്ര,
ശുഭ പി കെ,
ശ്രീജു മടിക്കൈ,
പോള്‍സണ്‍ തേങ്ങാപ്പുരയ്ക്കല്‍,
ധന്യാ അരവിന്ദ്,
ശ്രീരേഖ എസ്,
രശ്മി രാമചന്ദ്രന്‍,
ഹബീബ് പെരും തകിടിയില്‍,
സുധര്‍മ്മ എന്‍ പി,
മീരാ ശോഭന,
സൈഫുദ്ദീന്‍ തൈക്കണ്ടി,
ശ്രീകുമാര്‍ ഇലഞ്ഞി,
ശ്രീദേവി വിജയന്‍,
ഗിരിജ നവനീതകൃഷ്ണന്‍,
ഷിബു ആറങ്ങാലി,
ജിഷ ജോര്‍ജ്ജ്,
കലിക പൊന്‍കുന്നം,
അമൃത എസ് ,
സുരേഷ്കുമാര്‍ പുഞ്ചയില്‍,
റ്റോംസ് കോനുമഠം,
ശിവനന്ദ,
അഞ്ജിത എടയന്നൂര്‍,
ലീല എം ചന്ദ്രന്‍.
കാവ്യാകാശത്തിലെ പറവകള്‍ (കവിതാ സമാഹാരം)
അവതാരകന്‍: വിജു നമ്പ്യാര്‍
കവര്‍: ജെമി ജോണ്‍ , തൊടുപുഴ
വില: 110 രൂപ
 
 5
സീയെല്ലെസ് ബുക്സിന്റെ പുതിയ കഥാ സമാഹാരം
ഗ്രീഷ്മ ജ്വാലകള്‍
പങ്കാളികള്‍
എച്ച്മുക്കുട്ടി, കൊച്ചുമോള്‍ കൊട്ടാരക്കര, മഹിതാ ഭാസ്കര്‍, ലീല എം ചന്ദ്രന്‍,
ശ്രീദേവി വിജയന്‍, ജോണ്‍ മൂന്നുങ്കവയല്‍, മുഹമ്മദ്‌ യാസിന്‍, ജയപ്രകാശ് വിശ്വനാഥന്‍,
മീരാ ശോഭന, മാധവ് കെ വാസുദേവ് , മിനി മോഹനന്‍, നളിനകുമാരി, ആപ്പിള്‍(ജാഫര്‍), ശ്രീക്കുട്ടി ജില്‍ജിത്ത് , സപ്ന അനു ബി ജോര്‍ജ്ജ്, വിത്സണ്‍ (പൂച്ച സന്യാസി), വിനീഷ് നരിക്കോട് , ശ്രീനാരായണന്‍ മൂത്തേടത്ത്, പള്ളിച്ചല്‍ രാജമോഹന്‍, ആസിഫ് വയനാട്, നസീമ നസീര്‍,
പെരുമാതുറ ഔറംഗസീബ്, ശബരീ നാഥ്, വിനീത് വേണുഗോപാല്‍, ശുഭ പി കെ, രൂപകരുമാ രപ്പറ്റ, മുജീബ് റഹ് മാന്‍ ചെമ്മന്‍കടവ്, ഗാനസരള, വിജയാ മുരളി, സുരേഷ്കുമാര്‍ പുഞ്ചയില്‍, ബഷീര്‍ ജീലാനി , റ്റോംസ് കോനുമഠം, ശിവനന്ദ, മീരാ രാജീവന്‍, അഞ്ജിത എടയന്നൂര്‍.

77 ഗ്രീഷ്മ ജ്വാലകള്‍ (കഥാ സമാഹാരം)
അവതാരിക: ജോയ് വള്ളുവനാട്
കവര്‍ : സുമേഷ് സൈന്‍, തൊടുപുഴ
വില : 170 രൂപ.
· ജൂൺ മഴയ്ക്കൊപ്പം സീയെല്ലെസ് ബുക്സിന്റെ ഒരു പുതിയ നോവൽ കൂടി പ്രകാശനത്തിന് തയ്യാറായിരിക്കുന്നു..കുവൈറ്റിൽ ജോലിചെയ്യുന്ന പ്രവാസികളായ നാല് എഴുത്തുകാർ ചേർന്നെഴുതിയ ഒരു നോവൽ എന്നതാണിതിന്റെ പ്രാധാന്യം. ഒരുമിച്ചു ആലോചിച്ച്, വ്യത്യസ്ത ചിന്തകളിലൂടെ ത്രസിപ്പിക്കുന്ന സംഭവങ്ങൾ ഓരോരുത്തരും സ്വന്തം അനുഭവങ്ങൾ പോലെ മനസ്സിൽ തൊടുംവിധം വളർത്തി ഏറ്റവും ഭംഗിയായി സംയോജിപ്പിച്ചിരിക്കുന്ന നോവലാണ്‌ "ഒട്ടകക്കൂത്ത്." ഇതിന്റെ രചനാമേന്മയിൽ നാലുപേരും ഒരുപോലെ പ്രശംസ അർഹിക്കുന്നുണ്ട്. നോവൽ ചരിത്രത്തിൽ ഇദംപ്രഥമമായ ഈ നോവൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്‌ സിൽ ഇടം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു എന്ന സന്തോഷവും പങ്കു വെയ്ക്കുന്നു.
76  ഒട്ടകക്കൂത്ത് (നോവൽ )
രചന: .ജവാഹർ കെ എഞ്ചിനിയർ,
അബ്ദുല്ലത്തീഫ് നീലേശ്വരം ,
സതീശൻ പയ്യന്നൂർ ,
ഷിബു ഫിലിപ്പ് .
കവർ:പ്രകാശൻ പുത്തൂർ

· സീയെല്ലെസ് ബുക്സ് പരിചയപ്പെടുത്തുന്ന എഴുത്തുകാരി
75 അന്നക്കുട്ടി ജോസ്
സാഹിത്യ രംഗത്ത് പിച്ച വെച്ചെത്തുന്ന ഈ വീട്ടമ്മ സ്വന്തം സംസ്ഥാനത്തിനപ്പുറം യാത്ര ചെയ്തിട്ടില്ല . എന്നാല്‍ അവര്‍ എഴുതിയത് രണ്ടാംലോക മഹായുദ്ധകാലഘട്ടത്തില്‍ ജര്‍മ്മനിയില്‍ ഹിറ്റ് ലറിന്റെ നേതൃത്വത്തിലുള്ള നാസിപ്പട നടത്തിയ ക്രൂരതകളേക്കുറിച്ചാണ്. നേരിട്ടുള്ള അനുഭവം എന്ന് തോന്നിപ്പിക്കുന്ന എഴുത്ത്. ഇരുത്തം വന്ന ഒരു എഴുത്തുകാരിയുടെ കൈയടക്കവും രചനാപാടവവും എന്ന് വായനക്കാര്‍ സമ്മതിച്ചു കൊടുക്കുകതന്നെ ചെയ്യും.
ജാനറ്റ് ഡോണോവാന്‍ (നോവല്‍ )
അവതാരകന്‍: ജിയോ പുളിക്കല്‍
കവര്‍ : റഫീക്ക് ഡിസൈന്‍
വില: 250 രൂപ.വിഷുക്കണിയായി സീയെല്ലെസ് ബുക്സ് പരിചയപ്പെടുത്തിയ എഴുത്തുകാരി. രിഷ റഷീദ്
74 അഗ്നിയായ്
രിഷ റഷീദ്

അവതാരിക -ശ്രീ പി പി ശ്രീധരനുണ്ണി
ആസ്വാദനം -ശ്രീ കുരീപ്പുഴ ശ്രീകുമാർ
കവർ -റഫീക്ക് ഡിസൈൻ
വില- 40 രൂപ

അവൾ ഒരു തീജ്ജ്വാലയായിരുന്നു. സ്നേഹന്വേഷകയും നിത്യതപ്തയുമായ ഒരുവൾ. കടന്നുപോയ കാറ്റുകൾക്കൊരിക്കലും കെടുത്തുവാനോ പടർത്തു വാനോ കഴിയാതെ പോയവള്‍.
അതെ. ആ മനസ്സ് വെളിപ്പെടുത്തുന്ന അക്ഷരങ്ങളിലൂടെ പിറവി കൊണ്ട കവിതകളുടെ സമാഹാരം. "അഗ്നിയായ് " നിങ്ങളിലേയ്ക്കെത്തുന്നു ശ്രീ പി പി ശ്രീധരനുണ്ണിയും അവതാരികയും ശ്രീ കുരീപ്പുഴ ശ്രീകുമാറി ന്റെ ആസ്വാദനവും ഈ കൃതിയുടെ ഗരിമ കൂട്ടുന്നു. കാവ്യലോകത്തിനു ഒരു വാഗ്ദാനമാണ് ശ്രീമതി രിഷ റഷീദ് . ഇനിയും ഒരുപാടു കവിതകൾ ആ തൂലികയിൽ നിന്നും നിർഗ്ഗളിക്കാൻ അനുഗ്രഹം ഉണ്ടാകട്ടെ

73"സാമൂഹ്യ നന്മയ്ക്കായ് ഒരു ജവാന്റെ ഓർമ്മച്ചിന്തുകൾ "
-മോഹനകൃഷ്ണൻ
പ്രസാധകർ -സീയെല്ലെസ് ബുക്സ്.
യുദ്ധവാർത്തകൾ നമുക്ക് പുതിയ കാര്യമല്ല. കാലാകാലങ്ങളായി മനുഷ്യർ കൊന്നും കൊലവിളിച്ചും തങ്ങളുടെ മേധാവിത്വം ഉറപ്പിച്ചകഥകൾ കുഞ്ഞുന്നാൾ മുതൽ നമ്മൾ പഠിച്ചും പറഞ്ഞും പഠിപ്പിച്ചും ഒരാഘോഷം പോലെ കൊണ്ട് നടക്കുന്നുമുണ്ട്. ആയുധങ്ങൾ എന്ത് തന്നെയായാലും ലക്ഷ്യം പിടിച്ചടക്കലിന്റേത് തന്നെയാണെന്ന് നമുക്കറിയാം. നിരപരാധികളടക്കം ലക്ഷക്കണക്കിന്‌ മനുഷ്യരും ജന്തുക്കളും സമ്പത്തും നാടും നഗരവും പൈതൃകങ്ങളും എല്ലാം നശിച്ചു നാനാവിധമാകുമ്പോൾ യുദ്ധം അവസാനിച്ചു എന്ന പ്രഖ്യാപനം ഉണ്ടാകും. ഒക്കെ താല്ക്കാലികം. പിന്നെയും തുടരും മറ്റൊരിടത്ത്.....എത്ര നേടിയാലും അതൊന്നും സ്ഥിരമല്ല. നേട്ടത്തിനായി നഷ്ടപ്പെടുന്നത്തുന്നതൊന്നും പിന്നീട് തിരിച്ചെടുക്കാനും പറ്റില്ല. സമാധാനവും ശാന്തിയും പുലരുന്ന ഒരു നല്ല നാളെ നമുക്കുണ്ടാകും എന്നത് ഒരു പ്രതീക്ഷമാത്രമാണ്‌. എന്നാലും അതിനുവേണ്ടി ഒരു ചെറുവിരലനക്കമെ ങ്കിലും നമ്മുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ലെങ്കിൽ പ്രതീക്ഷയ്ക്കുപോലും അവസരം ഇല്ലാതാകും.
യുദ്ധക്കെടുതികൾ കേവലം ഒരു ചെറിയ കാലയളവിൽ ഒതുങ്ങുന്നില്ല. അത് വരും തലമുറയേക്കൂടി സാരമായി ബാധിക്കുന്നതാണ്. രാജ്യത്തിന്റെ വികസനത്തെ നൂറ്റാണ്ടുകൾക്ക് പിന്നിലേയ്ക്ക് കൊണ്ടുപോകും എന്നിട്ടും വൻ യുദ്ധസന്നാഹ ങ്ങളാണ് ഓരോ രാജ്യവും ഒരുക്കുന്നത്. അവിടം കൊണ്ടും അത് തീരുന്നില്ല.
ഒരു കുടിൽ വ്യവസായം പോലെവളരുന്ന ബോംബു നിർമ്മാണവും വെടിക്കെട്ടാ ഘോഷങ്ങൾ പോലെ സ്ഫോടന പരമ്പരകളും ഇന്നിന്റെ ശാപമായി മാറിയിരിക്കുന്നു. കുഴിബോംബുകളും ചതി ബോംബുകളും മറ്റു വിവിധതരം ആയുധങ്ങളും മനുഷ്യജീവിതത്തിന് വൻ ഭീഷണിയായി ഭൂമിയിൽ ചിതറിക്കിട ക്കുകയാണ്. കളിക്കോപ്പുകളുടെയും പൊതിച്ചോറുകളുടെയും ഉള്ളിൽ പോലും അപകടം പതിയിരിക്കുന്നു.
അശ്രദ്ധയും അറിവില്ലായ്മയും മൂലം ജീവൻ നഷ്ടപ്പെട്ടവരെക്കുറിച്ചും മരിച്ചു ജീവിക്കുന്നവരെക്കുറിച്ചും നമ്മൾ നിത്യവും കേട്ടുകൊണ്ടേ ഇരിക്കുന്നുണ്ട്. അസ്നയും പൂർണ്ണ ചന്ദ്രനും ഒക്കെ നമുക്ക് മുമ്പിൽ ജീവിക്കുന്ന ഉദാഹരണങ്ങളാണ് ...ഇനിയും നിരഞ്ജൻ മാരേപ്പോലുള്ളവർ നമ്മുടെ കണ്ണീരോർമ്മകളാകാതിരിക്കാൻ സ്വന്തം അനുഭവക്കുറിപ്പുകൾ ശ്രീ മോഹനകൃഷ്ണൻ എന്ന മുൻ ജവാൻ നമ്മൾ ഓരോരുത്തർക്കുമായി പങ്കുവെയ്ക്കുന്നു. തീവ്രവാദത്തിലേയ്ക്ക് പോകാതിരിക്കാൻ, ബുദ്ധി ഉപയോഗിച്ച് രക്ഷാപ്രവർത്തനങ്ങൾ നടത്താൻ, പോലീസിലും പട്ടാളത്തിലുമുള്ളവരും പ്രസ്തുത സേവനം ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം ഈ പുസ്തകത്തിൽ ഉണ്ട്. സീയെല്ലെസ് ബുക്സ് തയ്യാറാക്കിയ ഈ പുസ്തകം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അറിവ് പകരുന്ന ഒന്നാണ്.
72 കാമാത്തിപ്പുര (കഥകൾ )
കഥാകൃത്ത് :റഷീദ് തൊഴിയൂർ  
അവതാരകൻ :അനിൽകുമാർ സി പി 
ആസ്വാദനം:ജോസഫ്‌ ബോബി 
കവർ :ഗൗതമതീർഥ 
വില 100 രൂപ

71  ക്യാൻവാസിൽ പതിയേണ്ട ചിത്രങ്ങൾ (കവിതകൾ )


കവി :മഹേഷ്‌ വാണിയം പാറ
അവതാരകൻ : ജോയ് വള്ളുവനാട് 

കവർ: അല്ലാവുദ്ദീൻ ബ്രഹ്മകുളം
പ്രസാധനം:സീയെല്ലെസ് ബുക്സ്
വില 100 രൂപ
70 ദൈവം കല്ലിൽ എഴുതിയത്.(കഥാസമാഹാരം)
കഥാകൃത്ത് : ലീല എം ചന്ദ്രൻ
അവതാരിക: നസീമ നസീർ 
കവർ: റഫീക്ക് ഡിസൈൻ
പ്രസാധനം :സീയെല്ലെസ് ബുക്സ് 
വില :100 രൂപ
69 താപസ മൗനം(കവിതാസമാഹാരം)
കവി:പറവൂർ രാജഗോപാൽ
 അവതാരിക :ഡോ.എ .ഗോപിനാഥൻ 
പ്രസാധനം :സീയെല്ലെസ് ബുക്സ് 
കവർച്ചിത്രം :അയ്യപ്പദാസ് ആർ നായർ
കവർ :രാജീവൻ പി.പി. 
വില:90 രൂപ
 
 ഇന്നത്തെ മനുഷ്യമനസ്സിന്റെ സമ്മർദ്ദം കുറയ്ക്കാൻ സിദ്ധൗഷധമായ് ശ്രീ പറവൂർ രാജഗോപാലിന്റെ തൂലികയിൽ നിന്നും രൂപം കൊണ്ട ,അക്ഷരച്ചാർത്തുകൾ(ഏപ്രിൽ ), കിളിപറഞ്ഞത് (ജൂലൈ ), എന്നീ പുസ്തകങ്ങൾക്ക് ശേഷം  പ്രസിദ്ധീകരിച്ച   കാവ്യ സമാഹാരം "താപസമൗനം'' 
 
  


68  രാമായണക്കാഴ്ച്ചകൾ (കവിതാ സമാഹാരം-രണ്ടാം പതിപ്പ്
കവി: ഷാജി നായരമ്പലം 
 കൂടുതൽ കവിതകളും വായനക്കാരുടെ അഭിപ്രായങ്ങളും ആശംസകളും കൂട്ടിച്ചേർത്ത് രാമായണ ക്കാഴ്ച്ചകളുടെ രണ്ടാം പതിപ്പ്.
അവതാരിക: ഡോ.ഗീതാസുരാജ് 
ആസ്വാദനം, ആശംസകൾ :ശ്രീ എം കെ സാനു മാസ്റ്റർ,അക്കിത്തം,ശ്രീ മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ശ്രീ പി.പി ശ്രീധരനുണ്ണി ,ശ്രീ ചാത്തനാത്ത് അച്യുതനുണ്ണി ,ശ്രീ കൃഷ്ണൻ മേത്തല, ശ്രീമതി ശ്രീജാ പ്രശാന്ത് ,ശ്രീമതി ശോഭാ നമ്പൂതിരിപ്പാട് ,അഡ്വക്കറ്റ് അനിൽ ഐക്കര.
പ്രസാധനം :സീയെല്ലെസ് ബുക്സ് 
വിതരണം :സംഘമിത്ര
രേഖാചിത്രങ്ങൾ :ആർട്ടിസ്റ്റ് ശിവൻ മാസ്റ്റർ
കവർ: രാജീവൻ പി.പി 
വില 100 രൂപ67 കൂവല്‍  ഒരോര്‍മ്മ (നര്‍മ്മ സ്മരണകള്‍) 
     ആപ്പിള്‍ (ജാഫര്‍ )
കവര്‍ സുമേഷ് പെരളശ്ശേരി 
അവതാരിക: കെഎസ് മിനി 
പ്രസാധനം :സീയെല്ലെസ് ബുക്സ്
 വില 50 രൂപ

66 "ടെറസ്സിലെ കൃഷിപാഠങ്ങള്‍ "(കാര്‍ഷികം ) രണ്ടാം പതിപ്പ്
             കെ എസ്  മിനി 
കവര്‍  സുമേഷ് പെരളശ്ശേരി 
 ആശംസകള്‍ : മുഹമ്മദ്‌ കുട്ടി ടി ടി 
ആസ്വാദനം:ഗംഗാധരന്‍ മലപ്പട്ടം.
പ്രസാധനം :സീയെല്ലെസ് ബുക്സ്
വില 70 രൂപ
           സീയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച കെ എസ് മിനിയുടെ "ടെറസ്സിലെ കൃഷിപാഠങ്ങള്‍ "എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇതാ തയ്യാറായിരിക്കുന്നു. വിഷലിപ്തമായ പച്ചക്കറികളും പഴങ്ങളും നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന, നമ്മേ മരണത്തിലേയ്ക്ക് നയിക്കുന്ന ഈ കാലഘട്ടത്തില്‍ വീട്ടിലേയ്ക്കാ വശ്യമാ യവ സ്വയം നട്ടു വളര്‍ത്തുക എന്നത് വരുംതലമുറയ്ക്കും കൂടി വേണ്ടി നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഉപകാരപ്രദമായ ഒരു കാര്യമാണ്. കൃഷി ഭൂമിയുടെ വിസ്തൃതി ചുരുങ്ങുകയും ഫ്ലാറ്റുകളുടെ ഉയരം കൂടുകയും ചെയ്യുമ്പോള്‍ കിട്ടുന്ന ഏറ്റവും ചെറിയ സൗകര്യം പോലും ഉപയോഗപ്രദമാക്കാന്‍ നാം പരിശ്രമിച്ചേ തീരൂ. മുറ്റത്തെ ഇത്തിരി സ്ഥലം, അടുക്കളപ്പുറം, തുടങ്ങിയവയെല്ലാം ടെറസ്സുപോലെ തന്നെ നമുക്ക് ഉപയോഗിക്കാന്‍ സാധിക്കും. എന്തിനും നമുക്കൊരു ഗൈഡന്‍സ്‌ ആവശ്യമാണ്. ദീര്‍ഘകാല അനുഭവത്തിന്റെയും വിദഗ്ധോപദേശത്തിന്റെയും സഹായത്തോടെ തയ്യാറാക്കിയ ഈ കൈപ്പുസ്തകം ഏവര്‍ക്കും ഒരു വഴികാട്ടിയാണെന്ന് നിസ്സംശയം പറയാം.


65  കനല്‍ പെയ്ത കൃഷ്ണപക്ഷങ്ങള്‍ (കവിതകള്‍ )
ഉഷ ഷിനോജ് 
അവതാരിക: മുരുകന്‍  കാട്ടാക്കട 
ആസ്വാദനം :അനില്‍ കുര്യാത്തി
കവര്‍:  ലിയോ ജയന്‍ 
ചിത്രങ്ങള്‍: ദീപു കല്ലിയൂര്‍
വില 90 രൂപ.


64 നെയ്ത്തിരികള്‍ (കഥകള്‍-രണ്ടാം പതിപ്പ്)
ലീല എം ചന്ദ്രന്‍ 
അവതാരിക -ശ്രീ ടി എന്‍ പ്രകാശ്‌ 
കവര്‍ റഫീക്ക് ഡിസൈന്‍ 
വില 100 രൂപ  

63 കിളിപറഞ്ഞത്‌ (ബാലസാഹിത്യം-കഥകള്‍ ) 
പറവൂര്‍ രാജഗോപാല്‍ 
അവതാരിക- സുമംഗല 
കവര്‍. സുമേഷ് പെരളശ്ശേരി.
വില. 90 രൂപ 
 
62 സ്പത്തോഡിയ(കവിതകള്‍ )
ശ്രീജ ശശിധരന്‍ 
അവതാരിക. ശ്രീ ചന്തു നായര്‍ 
കവര്‍. റഫീക്ക് ഡിസൈന്‍ 
വില 50 രൂപ 
 
 61 പ്രവാസിയുടെ ബാലന്‍സ് ഷീറ്റ് (കഥകള്‍ )
ബഷീര്‍  ജീലാനി 
അവതാരിക- വി ആര്‍  സുധീഷ്‌ 
ആസ്വാദനം .  ലീല എം ചന്ദ്രന്‍ 
കവര്‍  ബൈജു രാജു
വില 60 രൂപ 
 
 
60 മിഴിനീര്‍ (കവിതകള്‍ )
ഷിജു എസ്  വിസ്മയ 
അവതാരിക. ഇഞ്ചക്കാട് ബാലചന്ദ്രന്‍
കവര്‍: ഗൗതമ തീര്‍ഥ
വില. 60 രൂപ. 
 
59 സുസേഗാദ് (ലേഖനങ്ങള്‍)
രാജേശ്വരി നായര്‍ 
അവതാരിക .ശ്രീമതി സാറാ തോമസ്‌ 
കവര്‍.സുമേഷ് പെരളശ്ശേരി 
വില 70 രൂപ 
 
58 ലൗലി ഡാഫോഡില്‍സ്(നോവല്‍-മൂന്നാം പതിപ്പ് )
ലീല എം ചന്ദ്രന്‍ 
അവതാരിക .ഡോ.പ്രിയ ദര്‍ശന്‍ ലാല്‍
കവര്‍ .പി പി രാജീവന്‍ 
വില 120 രൂപ 

മൂന്നാം പതിപ്പിന് പ്രത്യേക ആശംസകള്‍
ശ്രീമതി ലീല എം ചന്ദ്രന്റെ ലൗലി ഡാഫോഡില്‍സ് എന്ന നോവലിന് മൂന്നാം പതിപ്പ് ഇറങ്ങുന്നു എന്നത് ആഹ്ലാദകരമാണ്. ഹരിത കാര്‍ഷിക ഗ്രാമങ്ങളില്‍ നിന്ന് വ്യാവസാ യിക വാണിജ്യ നഗരങ്ങളിലേയ്ക്ക് കൗതുകപൂര്‍വം നോക്കി നില്‍ക്കുന്ന ഒരു ജനത യുടെ നേര്‍ക്കാഴ്ച ഈ നോവലില്‍ നിന്ന് കിട്ടുന്നു ഇത് അര നൂറ്റാണ്ടിനിടയില്‍ കേരളീയ ജീവിതത്തിനുണ്ടായ പരിണാമത്തിന്റെ കൂടി കഥയാണ് .ഋ ജു വായ കഥ ലളിത മായ ഭാഷയില്‍ പറയുന്നത് കേള്‍ക്കാന്‍ ആളുണ്ട്. ജീവിതത്തിന്റെ അലച്ചിലുകളില്‍ നിന്ന് അക്ഷരലോകത്തെ ആശ്വാസം തേടുന്നവര്‍ക്ക്‌ പൂര്‍ണ്ണതൃപ്തി നല്‍കാന്‍ കഴിയുന്ന ഇത്തരം കൃതികള്‍ നേടുന്ന സ്വീകാര്യത പുസ്തകങ്ങള്‍ മരിക്കുന്നു എന്നും
വായന അസ്തമിക്കുന്നു എന്നും പറയുന്നവരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടവയാ ണ്
പാരായണ ക്ഷമത എന്ന ഗുണമില്ലെങ്കില്‍ ഒരു കൃതിയ്ക്കും നില നില്‍ക്കാനാവില്ല.
ശ്രീമതി ലീല എം ചന്ദ്രന് അനുവാചകരെ തന്നോടൊപ്പം നിര്‍ത്താനുള്ള രചനാ പാടവമുണ്ട് .അതുകൊണ്ട് ഈ കൃതിക്ക് ഇനിയും പതിപ്പുകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ഈ നോവലിസ്റ്റിന്റെ ഇതരകൃതികള്‍ക്കും പുതിയപ്പതിപ്പുകള്‍ ഇറങ്ങാനുള്ള ആഗ്രഹം സാധ്യമാകുമെന്നറിയുന്നതിലും ഒരുപാട് സന്തോഷമുണ്ട്. അതോടൊപ്പം പുതിയ കൃതികളും പ്രതീക്ഷിക്കുന്നു .ഇങ്ങനെയുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും സഹൃദയരില്‍ എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രസാധകരായ സീയെല്ലെസ് ബുക്സും അഭിനന്ദനം അര്‍ഹിക്കുന്നു എന്നതുംഇവിടെ പ്രസ്താവ്യമാണ്‌ .
ഡോ. പ്രിയദര്‍ശന്‍ ലാല്‍
കോഴിക്കോട്
11. 03. 2015


57 "അക്ഷരച്ചാര്‍ത്തുകള്‍'' (കവിതകള്‍ )
പറവൂര്‍ രാജഗോപാല്‍
അവതാരിക::വി എം ഗിരിജ
 വില 60 രൂപ

56 .മാഞ്ഞുപോയ ശീര്‍ഷകങ്ങള്‍(കവിതകള്‍ )
നൈനീക നിധി
അവതാരിക : ശിവനന്ദ
കവര്‍കിച്ചു
വില.45രൂപ                                                                                                                55 റൂബാറിലെ നഹ് ലകള്‍ 

(കഥാസമാഹാരം)  പ്രതിഭ കുവൈറ്റ്
കവര്‍  പ്രവീണ്‍ കൃഷ്ണ
വില  100 രൂപ54  ചാത്തനേറ് (കവിതകള്‍ )

പോള്‍സണ്‍ തേങ്ങാപ്പുരയ്ക്കല്‍ 
അവതാരിക. പ്രൊഫ.ശ്രീലകം വേണുഗോപാല്‍ 

ആശിര്‍വാദം ബിഷപ്പ്  അലക്സ്‌ വടക്കുംതല
ആശംസ  റാഫി മെക്കാര്‍ട്ടിന്‍ 
ആശംസ കവറൊടി മുഹമ്മദ്‌ മാസ്റ്റര്‍ 
കവര്‍  മനു ജോയ്
വില 50 രൂപ  

 53എന്റെ കുഞ്ഞിരാമേട്ടന്‍, നിങ്ങളുടെയും.(ഓര്‍മ്മപ്പുസ്തകം.)
ശാന്ത കാവുമ്പായി  
അവതാരിക പി പി ലക്ഷ്മണന്‍
കവര്‍ ഗോവിന്ദന്‍ മണ്ടൂര്‍
വില 80 രൂപ   

 52 നോവുപാടം (കവിതകള്‍ )
മഹിത 
അവതാരിക   ചന്തു നായര്‍ ,കാട്ടാക്കട
കവര്‍ സുമേഷ് പെരളശ്ശേരി
വില 80 രൂപ 


 51 കൊടുവേലിപ്പൂക്കള്‍ (കഥകള്‍)
ശ്രീജ വേണുഗോപാല്‍
അവതാരിക
കവര്‍ സുമേഷ് പെരളശ്ശേരി
വില 80 രൂപ 
  


 50 എന്നിലേയ്ക്ക് തുറക്കുന്ന നോവിന്റെ ജാലകമാണ് നീ
(പ്രണയ കവിതകള്‍ )
അനില്‍ കുര്യാത്തി
കവര്‍ :ലിയോ ജയന്‍
വില  80 രൂപ


 

49 മരണത്തിലേയ്ക്കുള്ള അഞ്ചു വളവുകള്‍ (കവിതകള്‍ )
അനില്‍ കുര്യാത്തി 
കവര്‍ :ഗൗതമ  തീര്‍ഥ
വില 60 രൂപ  

48 മഞ്ഞ് പൂത്ത വെയില്‍ മരം -(കഥാസമാഹാരം)
ശിവനന്ദ
കവര്‍ : രാരി അരീക്കര
വില 90 രൂപ47 ഇതള്‍  പൊഴിയും മുന്‍പെ  (കവിതാ സമാഹാരം)  
മാത്യു തൂവയില്‍ 

കവര്‍ സുമേഷ് പെരളശ്ശേരി

വില 50 രൂപ.
 
46 പഞ്ചഭൂതാത്മകം ബ്രഹ്മം  (കവിതാ സമാഹാരം)
 ഗിരിജാ നവനീത കൃഷ്ണന്‍
കവര്‍ ഗിരിജാ നവനീത കൃഷ്ണന്‍
വില 50 രൂപ


45 "ഒറിയെന്ന ഗ്രാമത്തിലെ പെണ്‍കുട്ടി "
  ശ്രീ റഷീദ് തൊഴിയൂര്‍ 
 
കവര്‍ സുമേഷ് പെരളശ്ശേരി

വില 90 രൂപ
44 ഹരിശ്രീക്കവിതകള്‍ (തെരഞ്ഞെടുത്ത 101 കവിതകള്‍ )
 ഹരിശ്രീ  കൂട്ടായ്മ
കവര്‍: രാരി അരീക്കര
വില: 200രൂപ. 

43 സീയെല്ലെസ് ബുക്സിന്റെ ആദ്യത്തെ  ഇംഗ്ളീഷ് ബുക്ക്‌. 
moral stories(കുട്ടിക്കഥകള്‍
 അന്‍വര്‍ സാദത്ത്‌
കവര്‍ :സുമേഷ് പെരളശ്ശേരി
 വില 35 രൂപ
വര :സുരേഷ് പി ആര്‍ . മണക്കടവ് ,
         പ്രിയ ഗോപാല്‍

 

42 അത്ഭുത സംഖ്യകള്‍ 
പള്ളിയറ ശ്രീധരന്‍
വില 50 രൂപ


 

41  സംഖ്യകളുടെ ജാലവിദ്യകള്‍ 
പള്ളിയറ ശ്രീധരന്‍
വില 50 രൂപ 

 40 ബുദ്ധിവികാസത്തിന് ഗണിതപ്രശ്നങ്ങള്‍ 
പള്ളിയറ ശ്രീധരന്‍
വില 70 രൂപ  
   
39 ഇനിയും പെയ്യാത്ത മഴ (കവിതകള്‍)                                    
അഞ്ജു കൃഷ്ണ   

 കവര്‍ 

 റഫീക്ക് ഡിസൈന്‍

  

                                                                                                                                                                                                                                  
   38 ചിരുകകള്‍ചിലയ്ക്കുമ്പോള്‍  (കവിതാസമാഹാരം) 
കവര്‍ :രാജീവന്‍ പി 

 വില 100രൂപ


   
 
                                                        37"നീര്‍മിഴിപ്പൂക്കള്‍''(കഥകള്‍). കുഞ്ഞൂസ് കാനഡ 
കവര്‍ :റഫീക്ക് ഡിസൈന്‍
വില 55  രൂപ 
 
                                                    
36 അമ്മീമ്മക്കഥകള്‍ (കഥകള്‍ )

എച്ച്മുക്കുട്ടി
  കവര്‍:   റഫീക്ക് ഡിസൈന്‍      
വില 90 രൂപ


35 ഭാവാന്തരങ്ങള്‍ (കഥാ സമാഹാരം )
ബ്ലോഗേഴ്സ് 
 വില 160  രൂപ                                      
കവര്‍ :രാജീവന്‍ പി 


34അഗ്നിച്ചിറകുകള്‍(കഥകള്‍) 
ഗഫൂര്‍എടക്കര                   
 വില 70 രൂപ
കവര്‍     റഫീക്ക് ഡിസൈന്‍33  ചിലകാത്തിരിപ്പുകള്‍  ജിലു ആഞ്ചല 
കവര്‍ ഷൈജുനമ്പ്യാര്‍ 
വില 50 രൂപ

32.തെയ് തെയ് തെയ് തെയ്തോം 
  നാടന്‍  പാട്ടുകളുടെ രണ്ടാമത്തെ സമാഹാരം


കവര്‍    സുമേഷ് പെരളശ്ശേരി  : 
 


31. ടെറസ്സിലെ കൃഷിപാഠങ്ങള്‍   (കാര്‍ഷികം )  
കെ എസ് മിനി

കവര്‍ :സുമേഷ് പെരളശ്ശേരി

 വില.60 രൂ. 

30 . മുത്ത്.... നോവല്‍ .....
 ലീല എം ചന്ദ്രന്‍

  കവര്‍ :രാജീവന്‍.പി 
വില.150 രൂ.
ഓണ്‍ ലൈന്‍ http://www.vayanamuri.com/archives/8757

റിവ്യൂ (ദുബായ്  റേഡിയോ) https://soundcloud.com/sarath-chandran/07-august-2013-08-20-34


 
 

 29. പടന്നക്കാരന്‍ ..... ലേഖനങ്ങള്‍      ഷബീറലി 
കവര്‍ റിയാസ് ടി അലി 
വില.50 രൂ.   28 നരകക്കോഴി ...കഥകള്‍ ......   
ഇസ്മയില്‍ കുറുമ്പടി
കവര്‍ :ആലിഫ് കുമ്പിടി

 വില.75രൂ.

  
                                                                    

 27  വേനല്‍പ്പൂക്കള്‍ ....കവിതകള്‍ ....  
ജിലു ആഞ്ചല
കവര്‍  റഫീക്ക് ഡിസൈന്‍
വില.50 രൂ.
 
26 .ശലഭ സന്ധ്യകള്‍ (കവിതകള്‍ ) 
രണ്ടാം പതിപ്പ് 
 പി.എം.ജോണ്‍ 

കവര്‍  രാജീവന്‍  പി  
വില 50

25 "റിട്ട.പ്രൊഫ.കുന്നത്ത് കോശിയും പൌലോയും പിന്നെ കശുമാവും" 
 റവ.ഡോ. ജോസ് മണിപ്പാറ  

രണ്ടാം  പതിപ്പ്
കവര്‍  രാജീവന്‍ പി
 വില 70 രൂപ


24
ലൗലി ഡാഫോഡില്‍സ്(നോവല്‍-രണ്ടാം  പതിപ്പ് )
ലീല എം ചന്ദ്രന്‍ 
അവതാരിക .ഡോ.പ്രിയ ദര്‍ശന്‍ലാല്‍
കവര്‍ .പി പി രാജീവന്‍ 
വില 120 രൂപ
23  പാടിരസിക്കാം.(കുട്ടിക്കവിതകള്‍)

 ലീല എം ചന്ദ്രന്‍
കവര്‍  രാജീവന്‍ പി

വില.25രൂ.  
                                                22 നാടന്‍ പാട്ടുകള്‍.(സീയെല്ലെസ് കളക്ഷന്‍സ്) 

കവര്‍:രാജീവന്‍ പി വില.35രൂ.

 

 


21  ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി   (കവിതകള്‍ )
  ജിലു ആഞ്ചല
വില- 50 രൂപ
കവര്‍: റഫീക്ക് ഡിസൈന്‍
20 തുഷാര ബിന്ദുക്കള്‍(കുട്ടിക്കവിതകള്‍ )

രചന കെ എസ് പയ്യാവൂര്‍   
വില 60 രൂപ
കവര്‍ രാജീവന്‍ പി.

19 "റിട്ട.പ്രൊഫ.കുന്നത്ത് കോശിയും പൌലോയും പിന്നെ കശുമാവും" 
 റവ.ഡോ. ജോസ് മണിപ്പാറ
കവര്‍  രാജീവന്‍ പി
വില 70 രൂപ
 
18      എല്ലാം എല്ലാം ശുഭമാകും (ജ്ഞാനസൂക്തങ്ങള്‍)
 റവ.ഡോ. ജോസ് മണിപ്പാറ

കവര്‍ രാജീവന്‍ പി .

വില 4 0രൂപ
 


17 രാമായണക്കാഴ്ചകള്‍ (കവിതകള്‍ )
ഷാജി നായരമ്പലം

കവര്‍ രാജീവന്‍പി
 വില 50 രൂപ 

 


                                                                                                                                                                                                                                                                                                                                               

16 .ശലഭ സന്ധ്യകള്‍ (കവിതകള്‍ )
പി.എം.ജോണ്‍

കവര്‍  രാജീവന്‍  പി

വില 50


 
 

കവര്‍: അരുണ്‍ സോമന്‍  
വില 125 രൂപ  14  നേരുറവകള്‍ (ബ്ളോഗര്‍മാരുടെ കഥാ സമാഹാരം )  
വില 120 രൂപ
കവര്‍ :സുമേഷ് പെരളശ്ശേരി 


13 മൌനജ്ജ്വാലകള്‍ (ബ്ലോഗര്‍മാരുടെ കവിതകളുടെ സമാഹാരം )   
കവര്‍  രാജീവന്‍  പി
വില 70 രൂപ


12 .വഴിമരങ്ങളുടെ സ്മൃതി മണ്ഡപങ്ങള്‍ (കവിതകള്‍)
ധന്യമഹേന്ദ്രന്‍

വില 40 രൂപ
കവര്‍ :വിജയരാഘവന്‍ പനങ്ങാട്ട്

http://4.bp.blogspot.com/-gIEVANPnb94/TZM2ZJdGyRI/AAAAAAAAAMk/bp-nQvVb5Rw/s1600/scan0002.jpg


 


11. കറുത്ത സ്വപ്നത്തില്‍ ഒരു മുല്ലപ്പെരിയാര്‍ (കവിതകള്‍ )
ബാബു മാത്യൂ ,മുംബൈ

കവര്‍ : രാജീവന്‍  പി 

വില 40 രൂപ
 


10.അര്‍ദ്ധനിമീലിതം (കഥകള്‍)
വര്‍ക്കലശ്രീകുമാര്‍

കവര്‍ :  രാജീവന്‍  പി
വില 120 രൂപ
9. വൈജയന്തി.(കവിതാ സമാഹാരം) 
ഷാജി നായരമ്പലം
കവര്‍ : രാജീവന്‍  പി
 
വില 60 രൂപ


 

8. സാക്ഷ്യപത്രങ്ങള്‍ (കഥാ സമാഹാരം )
ബ്ളോഗ്  കഥകള്‍
കവര്‍: രാജീവന്‍ പി
വില 70 രൂപ 

7.ദലമര്‍മ്മരങ്ങള്‍ (കവിതാ സമാഹാരം.)
ബ്ളോഗ്‌ കവിതകള്‍
കവര്‍ :  രാജീവന്‍  പി
 
വില 7 0 രൂപ
 
6 സ്വപ്നങ്ങള്‍ (കവിതകള്‍)
സപ്ന അനു ബി ജോര്‍ജ് (മസ്കറ്റ് )
വില 35  രൂപ 
കവര്‍ :പി ആര്‍  രാജന്‍  മദ്രാസ്‌ 
 
5 നെയ്ത്തിരികള്‍ (കഥകള്‍)  
ലീല എം ചന്ദ്രന്‍.
വില 75  രൂപ 
ചിത്രം .ഫൗസ്യ  വല്ലപ്പുഴ 

കവര്‍  സുനില്‍ കീഴറ  


 4 പ്രയാണം ( കവിതകള്‍ )
പ്രിയ ഉണ്ണികൃഷ്ണന്‍ (യു .എസ്.എ)
വില 46 രൂപ 
കവര്‍: ഉന്മേഷ് ദസ്തകിര്‍

 


3. ഹൃദയങ്ങള്‍ പറയുന്നത് (ഓര്‍ക്കുട്ട് കവിതകള്‍)
44 കവികള്‍ 
കവര്‍   സുനില്‍  കീഴറ
വില 60 രൂപ 


  
  2 കണ്ണാടിച്ചില്ലുകള്‍ (കവിതകള്‍
 ശ്രീജാ ബാലരാജ് (യു.എസ്.എ ) .
കവര്‍ സു
നില്‍  കീഴറ
വില 40 രൂപ  


  ..


1 ലൌ ലി ഡാഫോഡില്‍സ്‌ ...(നോവല്‍.)..
ലീല എം ചന്ദ്രന്‍
കവര്‍ :സുനില്‍  കീഴറ.

 വില.90   ഉദ്ഘാടനവും ആദ്യകൃതിയുടെപ്രകാശനവും

2007ജൂണ്‍ 30ന്‌വൈകുന്നേരം 5മണിക്ക്‌ പ്രൊഫ: പി.മോഹന്‍ ദാസിന്റെ അദ്ധ്യക്ഷതയില്‍ സീയെല്ലെസ്‌ ബുക്സിന്റെ ഔപചാരികമായ ഉദ്ഘാടനം മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ശ്രീ. ടി. പദ്‌മനാഭന്‍, ശ്രീമതി ലീല എം ചന്ദ്രന്റെ "ലൗലി ഡാഫോഡില്‍സ്‌"എന്ന നോവല്‍ ശ്രീ.ടി.എന്‍.പ്രകാശിനു നല്‌കി നിര്‍വഹിച്ചു.
സീയെല്ലെസ്‌ ബുക്സിന്റെ ഈ നൂതന സംരംഭത്തെ ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം മുക്തകണ്‍ഠം പ്രശംസിച്ചു. മുഖ്യ പ്രഭാഷകന്‍ ശ്രീ.ടി.എന്‍.പ്രകാശ്‌ സീയെല്ലെസ്‌ ബുക്സിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ആശംസകള്‍ നേരുകയുംചെയ്തു.
പ്രൊഫ:ഡോ:പ്രിയദര്‍ശന്‍ ലാല്‍ നോവല്‍ സദസ്സിനു പരിചയപ്പെടുത്തി.പെണ്ണെഴുത്തിന്റെ പരാധീനതകളില്ലാതെ പക്വമാര്‍ന്ന ശൈലിയില്‍ സാങ്കേതികത്തികവോടെ രചിക്കപ്പെട്ട നോവലാണ്‌ ലൗലീ ഡാഫോഡില്‍സെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി.
വായനയുടെ കാര്യത്തില്‍ അലസരായവരും ഈ നോവല്‍ ഒന്നു മറിച്ചു നോക്കാന്‍ മനസ്സുകാണിച്ചാല്‍ അതു വായിക്കുമെന്നകാര്യം ഉറപ്പാണെന്ന് ശ്രീ.പയ്യന്നൂര്‍ കുഞ്ഞിരാമന്‍,ശ്രീ.പി.മഹേശ്വരന്‍ നമ്പൂതിരി എന്നിവര്‍ ആശംസാ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
നിറഞ്ഞ സദസ്സില്‍ മാധ്യമ പ്രവര്‍ത്തകര്‍,ദൂരെദിക്കുകളില്‍ നിന്നും ഇതിനായിമാത്രം എത്തിപ്പെട്ട ഓര്‍ക്കുട്ട്‌ സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്നു.ശ്രീമതി ലീല എം.ചന്ദ്രന്‍ ഏവര്‍ക്കും ഹൃദയപൂര്‍വം നന്ദി പറഞ്ഞു......ലളിതമായ ചായ സല്‍ക്കാരത്തോടു കൂടി യോഗം സമംഗളം സമാപിച്ചു......


രണ്ടാം പുസ്തകപ്രകാശനം

സീയെല്ലെസ്‌ ബുക്സ്‌ പ്രസിദ്ധീകരിക്കുന്ന ശ്രീമതി ശ്രീജ ബാലരാജിന്റെ 'കണ്ണാടിച്ചില്ലുകള്‍' എന്ന കവിതാസമാഹാരം പ്രശസ്ത നിരൂപകനും വാഗ്മിയുമായ പ്രൊഫ: എം.കെ.സാനു പ്രിയ കവി ശ്രീ.ബാലചന്ദ്രന്‍ ചുള്ളിക്കാടിനു നല്‍കി പ്രകാശനം നിര്‍വഹിക്കുന്നു.
വേദി: ശ്രീ അച്യുതമേനോന്‍ മെമ്മോറിയല്‍ ഹാള്‍, എറണാകുളം.സമയം:2007ഡിസംബര്‍ 22ന്‌

കാര്യപരിപാടി
ഈശ്വരപ്രാര്‍ഥന: സ്വാഗതം: ലീല എം ചന്ദ്രന്‍
‍അദ്ധ്യക്ഷന്‍: ശ്രീ കെ.കരുണാകരന്‍[അസ്സി.എക്സൈസ്‌ കമ്മീഷണര്‍(ലോ),എറണാകുളം.
പുസ്തക പ്രകാശനം:പ്രൊഫ:എം.കെ,സാനു
പുസ്തക പരിചയം:ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌
ആശംസകള്‍:ശ്രീ ബാബു മാത്യു.(സീക്കര്‍,മുംബൈ.):
ശ്രീ :ജയകുമാര്‍ ചെങ്ങമനാട്‌(വൈലോപ്പിള്ളി അവാര്‍ഡ്‌ ജേതാവ്‌):
ശ്രീ :എ.കെ ജോസഫ്‌
കവിതാലാപനം:ശ്രീ.കല്ലറഗോപന്‍
ശ്രീ : പ്രദീപ്‌ സോമസുന്ദരന്‍
മറുവാക്ക്‌: ശ്രീമതി ശ്രീജാ ബാലരാജ്‌.

സീയെല്ലെസ്‌ ബുക്സിന്റെ രണ്ടാമത്തെ പുസ്തകം ശ്രീമതി ശ്രീജ ബാലരാജ്‌ രചിച്ച'കണ്ണാടിച്ചില്ലുകള്‍'എന്ന കവിതാസമാഹാരം ,
എറണാകുളം ശ്രീ അച്യുതമേനോന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ: എം.കെ.സാനു ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിനു നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
അറിയപ്പെടുന്ന പ്രസാധകര്‍ പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ മടികാണിക്കുന്ന ഈ കാലത്ത്‌ അങ്ങിനെയുള്ളവരുടെ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകുന്ന സീയെല്ലെസ്ബുക്സിന്റെ ദൗത്യം തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് സാനു സാര്‍ തന്റെ പ്രസംഗത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞു. തന്റെ ശിഷ്യയായ ശ്രീജയുടെ കവിതകള്‍ കാവ്യഗുണം തികഞ്ഞതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു കവയത്രി എന്നനിലയില്‍ ശ്രീജ അറിയപ്പെടട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ധര്‍മ്മസങ്കടങ്ങളുടെ ശബ്ദരേഖയാണ്‌ ശ്രീജയുടെ കവിതകള്‍ എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ തന്റെ പ്രസംഗത്തില്‍ അറിയിച്ചു.
സ്നേഹത്തിന്റെ ആഹ്ലാദവും സ്നേഹരാഹിത്യത്തിന്റെ വേദനയും പലതലങ്ങളില്‍, പലരീതികളില്‍ ആവിഷ്കരിക്കുന്ന ഈ രചനാ വൈഭവം നെടുവീര്‍പ്പുകളിലൂടെ നമ്മെ നന്മയിലേയ്ക്ക്‌ ക്ഷണിക്കുകയാണ്‌. ഊഷരമായ ഇന്നത്തെ മനുഷ്യാവസ്ഥയില്‍ അത്ര തന്നെ ധാരാളം എന്ന് അവതാരികയിലും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.

ശ്രീജയുടെ ഓരോ കവിതകളും ഒന്നിനൊന്നു മെച്ചപ്പെട്ടവയെന്ന് അദ്ധ്യക്ഷനും ആശംസാ പ്രാസംഗീകരും ഏകകണ്‍ഠമായി അഭിപ്രായപ്പെട്ടു.
ശ്രീ. ബാബു മാത്യു "കണ്ണാടിച്ചില്ലുകളി" ലെകവിതകളെക്കുറിച്ച്‌ നല്ലൊരു പഠനംതന്നെനടത്തിയിരുന്നു. ശ്രീ.കല്ലറ ഗോപന്‍, ശ്രീ.പ്രദീപ്‌ സോമസുന്ദരന്‍ എന്നീ ഗായകര്‍ "കണ്ണാടിച്ചില്ലുകളി"ലെ കവിതകള്‍ ഈണം നല്‍കി പാടിയത്‌ ചടങ്ങിന്റെ ചാരുതയേറ്റി.
ശ്രീമതി ശ്രീജ എല്ലാവര്‍ക്കും ഹൃദയപൂര്‍വം നന്ദി പറഞ്ഞു.